മോര്‍ച്ചറിയില്‍ നടന്നത് മരിച്ചയാളുടെ സുഹൃത്തുക്കളുടെ അഴിഞ്ഞാട്ടം

പാലക്കാട്. ജില്ലാ ആശുപത്രി മോർച്ചറിയിൽ മരിച്ചയാളുടെ സുഹൃത്തുക്കളുടെ അഴിഞ്ഞാട്ടം,മോർച്ചറി ഗെറ്റ്‌ തകർത്ത് അകത്ത് പ്രവേശിച്ച യുവാക്കൾ ജാലകവാതിലിന്റെ പൂട്ടും പൊളിച്ചു,ജില്ലാ ആശുപത്രി സൂപ്രണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു

ഇന്നലെ രാത്രിയാണ് വാഹനപകടത്തിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം മറ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയത്,ഒപ്പമുണ്ടായിരുന്ന മുഴുവൻ പേരെയും മൃതദേഹം കാണിച്ചു,എന്നാൽ രാത്രിയിൽ എത്തിയ യുവാക്കൾ മോർച്ചറി ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചെന്നും ജാലകവാതിൽ നശിപ്പിച്ചെന്നുമാണ് പരാതി,മോർച്ചറി ജീവനക്കാരാണ് അതിക്രമിച്ച് കയറിയ വിവരം ആദ്യം അറിയുന്നത്,ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ പാലക്കാട് കസബ പോലീസ് കേസെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പാലക്കാട് സ്വദേശികളായ അജിത്ത്,ശ്രീജിത്ത് എന്നിവരേയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്

Advertisement