കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ അതിക്രമം

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു. ഇ.കെ.നായനാര്‍, കോടിയേരി ബാലകൃഷ്ണൻ , ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് രാസദ്രാവകം ഒഴിച്ചാണ് അതിക്രമം കാട്ടിയത്.
മന: പൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും സി പി എം നേതാക്കൾ പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement