കടുപ്പമീ കടുവ

കണ്ണൂർ. അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല. കടുവയെ നാട്ടുകാർ കണ്ടെത്തിയെങ്കിലും കൂട്ടിലാക്കാനോ മയക്കുവടി വയ്ക്കാനോ വനം വകുപ്പിന് സാധിച്ചില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബർതോട്ടത്തിൽ ഉണ്ടായിരുന്ന കടുവ രാത്രിയായതോടെ രക്ഷപ്പെട്ടു. കാസർകോട് നിന്ന് മയക്കുവെടി വയ്ക്കാൻ ആളെ എത്തിച്ചെങ്കിലും ഇരുട്ടായതോടെ ദൗത്യം വിജയിച്ചില്ല. ഡി എഫ് ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. ഒരാഴ്ചയോളമായി നാട്ടിൽ കറങ്ങി നടക്കുന്ന കടുവയ്ക്കായി ഇന്ന് വീണ്ടും തിരച്ചിൽ നടത്തും

Advertisement