യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം,ഒരു ദിവസം പിന്നിടുമ്പോഴും ഇരുട്ടില്‍ തപ്പി പോലീസ്

ആലുവ. യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം. ഒരു ദിവസം പിന്നിടുമ്പോഴും കാര്യമായ സൂചനകളില്ലാതെ പോലീസ്…. കണിയാപുരത്ത് നിന്ന് കണ്ടെത്തിയ ഉപേക്ഷിച്ച നിലയിലുള്ള വാഹനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. വാടകയ്ക്കെടുത്ത പോലീസുകാരൻ വാഹനം സുഹ്യത്തിന് കൈമാറിയെന്ന് പോലീസിനെ അറിയിച്ചു.

ഒരു ദിവസം പിന്നിടുമ്പോഴും ആലുവയിലെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തട്ടിക്കൊണ്ടുപോയവരെപ്പറ്റിയോ പ്രതികളെപ്പറ്റിയോ ഒരു സൂചനയുമില്ല.. കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘം ഓട്ടോയിൽ രക്ഷപ്പെട്ടുവെന്നായിരുന്നു കഠിനംകുളം പോലീസിന്റെ കണ്ടെത്തൽ.. ഓട്ടോക്കാരനെ വിശദമായി ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. എന്നാൽ സംഘത്തിലെ ഒരാൾ ഇയാൾക്ക് ഗൂഗിൾ പേ വഴി പണം കൈമാറിയിട്ടുണ്ട്.ആ നമ്പർ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വാടകയ്ക്കെടുത്ത വാഹനം സുഹ്യത്തിന് കൈമാറിയെന്ന് എ എസ് ഐ സുരേഷ് ബാബു പോലീസിനോട് പറഞ്ഞു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. വാഹനം സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള ആലുവ ഈസ്റ്റ് പോലീസിന് വിട്ടു കൊടുക്കും.സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Advertisement