മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാൻ ആയില്ല

ആലുവ. മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാൻ ആയില്ല.
തിരുവനന്തപുരം സ്വദേശികളാണ്
പ്രതികൾ എന്ന സൂചനയുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടയിൽ ഇവർക്ക് വാഹനം വാടകയ്ക്ക് എടുത്ത് നൽകിയ ഒരാളെ ഇന്നലെ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ രണ്ടുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയത്.

Advertisement