ഉല്‍സവ ഘോഷയാത്രക്കിടെ ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു

തിരുവനന്തപുരം. കാട്ടാക്കട അമ്പലത്തിൻകാലയിൽ ആർ.എസ്. എസ് പ്രവർത്തകന് കുത്തേറ്റു. വിഷ്ണു എന്ന പ്രവർത്തകനാണ് കുത്തേറ്റത്.കാഞ്ഞിരംവിള ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ടൈൽസിൻ്റെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് കുത്തുകയായിരുന്നു

സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് ആയിരുന്നു കുത്തേറ്റ വിഷ്ണു.വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.നെറ്റിയിലും പുറകിലുമാണ് കുത്തേറ്റത്.പിൻവശത്തെ കുത്ത് ആഴത്തിലുള്ളത്.വിശദ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റും.രാഷ്ട്രീയ വൈരാഗ്യമെന്നു സംശയം.സ്ഥലത്തു കൂടുതൽ പോലീസിനെ വിന്യസിക്കാൻ റൂറൽ എസ്.പി നിർദ്ദേശം നൽകി

Advertisement