ഒൻപതുകാരനെ അയൽവാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

താനെ. മഹാരാഷ്ട്രയിലെ താനെയിൽ 9 കാരനെ അയൽവാസി തട്ടിക്കൊണ്ടുപോയി കൊന്നു. വൈകിട്ട് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെയാണ്  സൽമാൻ മൗലവി എന്നയാൾ തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് 23 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പോലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയതോടെ സമ്മർദ്ദത്തിലായ പ്രതി കുട്ടിയെ കൊന്നു കളയുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. വീട് നിർമ്മാണത്തിനുള്ള തുക കണ്ടെത്താനായാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പ്രതി മൊഴി നൽകി.

Advertisement