സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്.രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ കൂടികഴ്ചയാണ്. ജനുവരി 11 നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്.മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.ക്രൈസ്തവ വിഭാങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും.

Advertisement