ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഇന്ന് ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന കേരളത്തിൽ എത്തി.ഇന്ന് ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി സക്സേന കൂടിക്കാഴ്ച നടത്തും.സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലുമായി കൊച്ചിയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. നാളെ (വ്യാഴം)തിരുവനന്തപുരത്ത് വെച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവിൽ അദ്ദേഹം സമയം ചോദിച്ചിട്ടില്ല.

Advertisement