തണ്ണീർ കൊമ്പന്റെ മരണം,തെളിവെടുപ്പ് പൂർത്തിയാക്കി

Advertisement

ബന്ദിപ്പൂര്‍.തണ്ണീർ കൊമ്പന്റെ മരണത്തിൽ ബന്ദിപ്പൂരിൽ തെളിവെടുപ്പ് പൂർത്തിയാക്കി വിദഗ്ധസമിതി. ആനയെ എത്തിച്ച രാംപുര എലിഫൻറ് ക്യാമ്പിലെത്തിയായിരുന്നു തെളിവെടുപ്പ് . കർണാടക ഉദ്യോഗസ്ഥരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് ശ്രമം. കഴിഞ്ഞദിവസം മാനന്തവാടിയിലും വിദഗ്ധസമിതി അന്വേഷണം നടത്തിയിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്റിനറി ടീം അംഗങ്ങൾ, ആർ ആർ ടി അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരിൽ നിന്നും ആണ് വിവരങ്ങൾ ശേഖരിച്ചത്. ആനയെ മയക്ക് വെടിവച്ച പ്രദേശത്തും പരിശോധന നടത്തിയിരുന്നു. ഈസ്റ്റൺ സിസിഎഫ് കെ വിജയാനന്ദൻറെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ആനയെ മയക്കു വെടി വയ്ക്കുകയല്ലാതെ മറ്റൊരു വഴിയും വനവകുപ്പിന് മുന്നിൽ ഉണ്ടായിരുന്നില്ല എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് സമിതിക്ക് മുമ്പാകെ ലഭിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻറെ നിർദ്ദേശം.

Advertisement