പുത്തൻ കുരിശിലെ പരിപാടി പിണറായിക്ക് പുതിയ കുരിശായി


കോട്ടയം. .മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ.ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി മാറിയെന്നും നിലപാടുകൾ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നുമാണ് ഓർത്തഡോക്സ് സഭ വിമർശിച്ചത്. പാർത്രിയാർക്കീസ് ബാവ നടത്തിയ പ്രസ്താവനകൾ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്നും ഓർത്തഡോക്സ് സഭ നേതൃത്വം പറഞ്ഞു.
വിഒ..

ഇന്നലെ പുത്തൻ കുരിശിൽ യാക്കോബായ സഭ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ഓർത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചത്. തർക്കങ്ങൾ

നിലനിൽക്കുബോൾ ഒരു വിഭാഗത്തിന്റെ മീറ്റിംഗിൽ പങ്കെടുത്തത് ശരിയായില്ലെന്നും നിഷ്പക്ഷത പാലിക്കേണ്ട് മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റ മാത്രം വക്തവായെന്നുമാണ്സ ഓർത്തഡോക്സ് സഭയുടെ വിമർശനം. സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് . ഇത് പുതിയ നിയമ പ്രശ്നങ്ങളിലേക്ക് വിഴിവെക്കുമെന്നും സഭാ നേതൃത്വം വക്തമാക്കി.
ബൈറ്റ്-
പാർത്രിയാർക്കീസ് ബാവയുടെ പ്രസ്താവനകളെയും ഓർത്തഡോക്സ് വിഭാഗം വിമർശിച്ചു. റിബൽ മലങ്കര മെത്രാപൊലിത്തയെ പ്രഖ്യാപിച്ച പാത്രിയാക്കീസ് ബാവയുടെ നടത്തിയ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഓർത്തഡോക്സ് സഭ വക്തമാക്കി.
ബൈറ്റ്-
രാഷ്ട്രീയത്തിന് വേണ്ടി സഭ തർക്കത്തെ ഉപയോഗിക്കുന്ന ശരിയല്ലെന്നും ഇത്തരം നിലപാടുകളിൽ നിന്ന് മുഖ്യമന്ത്രിയും സർക്കാരും പിൻമാറണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.

Advertisement