പാലായിലെ എയർ പോഡ് വിവാദം പൊലീസിൻ്റെ മുന്നിലേക്ക്


കോട്ടയം. പാലായിലെ എയർ പോഡ് വിവാദം പൊലീസിൻ്റെ മുന്നിലേക്ക് . സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരാൻങ്കുഴി പോലീസ് പരാതി നൽകി. എയർപോഡ് ബിനു പൊളിക്കണ്ട എടുത്തു എന്നാണ് പരാതി . എന്നാൽ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മാനനഷ്ട കേസ് നൽകുമെന്നും ബിനു പുളിക്ക കണ്ട പ്രതികരിച്ചു.


35000 രൂപ വില വരുന്ന എയർപോർഡ് കാണാതായെന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാൻ കുഴി കൗൺസിൽ യോഗത്തിൽ പറയുന്നത്. എയർപോർഡ് എടുത്തയാൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരിച്ചുകിട്ടിയില്ല. ഇതോടെയാണ് സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ ജോസ് ചീരാൻകുഴി ആരോപണം ഉന്നയിച്ചത്. ലൊക്കേഷൻ അടക്കം പുറത്തുവിട്ടായിരുന്നു ജോസ് ചീരാം കുഴിയുടെ ആരോപണം. എന്നിട്ടും എയർപോർട്ട് ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ ബിനുവിനെതിരെ പരാതി നൽകിയത്.


കേസ് നിയമപരമായി നേരിടാനാണ് ബിനു പുളിക്ക കണ്ടത്തിന്റെ തീരുമാനം. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മാനനഷ്ടക്കേസ് നൽകുമെന്നും ബിനു പറഞ്ഞു.


അടുത്തദിവസം ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എൽഡിഎഫിലെ പ്രമുഖ കക്ഷികളുടെ കൗൺസിലർമാർ നേർക്കുനേർ കൊമ്പ് കോർക്കുന്നത്. ഇരു നേതാക്കളും വ്യക്തിപരമാണെന്ന് പറയുമ്പോഴും എൽഡിഎഫിന് ഇത് ബാധിക്കും എന്നുറപ്പാണ്.

Advertisement