കാൽനടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; വിമുക്തഭടൻ പിടിയിൽ

Advertisement

കോട്ടയം∙ പാലായിൽ കാൽനടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി. വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ നോബർട്ട് ജോർജ് വർക്കിയെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പെൺകുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കാർ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം പിടിച്ചെടുത്തു.

Advertisement