എയർപോഡ് മോഷണ വിവാദത്തിന് പിന്നാലെ പാല നഗരസഭയിൽ വീണ്ടും വഴക്ക്

പാല. എയർപോഡ് മോഷണ വിവാദത്തിന് പിന്നാലെ പാല നഗരസഭയിൽ വീണ്ടും തർക്കം.
ഇത്തവണ കൗൺസിൽ യോഗത്തിൽ ഇരിക്കുന്ന കസേരയെ
ചൊല്ലിയാണ് എൽഡിഎഫ് യുഡിഎഫ് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
സിപിഎം കൗൺസിലറുമായി തർക്കത്തിലായ ജോസ് വിഭാഗം കൗൺസിലർമാർ
സീറ്റ് മാറിയിരുന്നതാണ് തർക്കത്തിലേക്ക് വഴിവെച്ചത്.

ഒന്നിന് പിറകെ ഒന്നൊന്നായി പാല നഗരസഭയിൽ തർക്കങ്ങൾ തുടരുകയാണ്..
ആദ്യം ചെയർമാൻ സ്ഥാനത്തെ ചൊല്ലി തമ്മിലടിച്ച സിപിഎമ്മും കേരള കോൺഗ്രസ്എമ്മും
ഇപ്പോൾ ഒരു എയർപോഡിനെ ചൊല്ലിയാണ് കലഹം. ഇതിനിടയിലാണ് സീറ്റ് മാറിയിരുന്നതിന്
വീണ്ടും ബഹളമുണ്ടായിരിക്കുന്നത്. എയഡപോഡ് മോഷണ ആരോപണം നേരിടുന്ന
സിപിഎം കൗൺസിലർക്കൊപ്പം ഇരിക്കാതെ കേരള കോൺഗ്രസ് എം കൗൺസിലർമാർ
യുഡിഎഫ് കൗൺസിലർമാർ ഇരിക്കുന്നിടത്ത് കയറി ഇരുന്നതാണ് ബഹളത്തിന് കാരണമായത്.
ഇതേ ചൊല്ലി തർക്കം രൂക്ഷമായതോടെ കൗൺസിൽ യോഗം തടസ്സപ്പെട്ടു.
പ്രതിഷേധമായി യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിരുന്ന്
പ്രതിഷേധിച്ചു.


സിപിഎം കൗൺസിലറായ മുൻ ചെയർമാനും മാണി വിഭാഗം കൗൺസിലർമാക്കൊപ്പം ഇരിക്കുന്ന
കാഴ്ചയും കാണാനായി.. പിന്നാലെ പദ്ധതി വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ
പുതിയ ചെയർമാന്റെ ആദ്യ കൗൺസിൽ യോഗം പൂർത്തിയാക്കാതെ പിരിഞ്ഞു. കൗണ്‍സിലര്‍മാര്‍ സഭയില്‍ കാണിക്കുന്ന രാഷ്ട്രീയ കോപ്രായങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചയായിട്ടും നേതൃത്വം ഇടപെടുന്നില്ല. തിരഞ്ഞെടുത്ത് വിട്ട ജനങ്ങളുടെ നൂറുകണക്കിന് നീറുന്ന പ്രശ്നങ്ങള്‍ മാറ്റിവച്ചാണ് ബാലിശമായ പോരാട്ടം.

Advertisement