കോട്ടയം. പാലാ സ്‌പോര്‍ട്‌സ് ലെഗസി ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ കേരളാ മിനി മാരത്തോണ്‍ റണ്‍ലജന്റസ് ഓഫ് പാലാ 13ന് നടക്കും. കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍, കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്നപരിപാടി ഒളിംപ്യന്‍ പിടി ഉഷ എംപി ഉദ്ഘാടനം ചെയ്യും.

ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ സന്നിഹിതരായിരിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെപി തോമസ്, ഒളിംപ്യന്‍ ജിന്‍സി ഫിലിപ്,കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവ് പ്രജുഷ,ഏഷ്യന്‍ ഗെയിംസ് ജേതാവ് നീനാപിന്റോ,ജിവി രാജ അവാര്‍ഡ് ജേതാവ് എംഎ മോളി, വേള്‍ഡ് ക്രോസ് കണ്‍ട്രി പാര്‍ട്ടിസിപ്പേറ്റര്‍ വിസി ജോസഫ് തുടങ്ങിയവരെ ആദരിക്കും.

രാവിലെ നടക്കുന്ന വിവിധ മിനി മാരത്തോണ്‍ മല്‍സരങ്ങള്‍ ജോസ് കെ മാണി എംപി, എല്‍ ഐ സി കോട്ടയം ഡിവിഷണല്‍ മാനേജര്‍ വിഎസ് മധു, ഫാ.ഡോ. ബിനു കുന്നത്ത്(കാരിത്താസ് ഹോസ്പിറ്റല്‍),പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറ്റക്കര എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഒട്ടാകെ 1.25ലക്ഷം രൂപയുടെ സമ്മാനങ്ങളാണുള്ളത്.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് അകം റജിസ്റ്റര്‍ ചെയ്യണം. 12ാം തീയതി വൈകിട്ട് മൂന്നുമണി മുതല്‍ ഏഴ് മണിവരെ സ്‌പോട്ട് റജിസ്‌ട്രേഷന്‍ നടക്കും. ഫോണ്‍. 9447104104, 9159540772 .