പാലാ നഗരസഭാ അധ്യക്ഷൻ ഇന്ന് രാജിവയ്ക്കും

പാലാ. നഗരസഭാ അധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്ന് രാജിവയ്ക്കും. എൽഡിഎഫിലെ ധാരണ പ്രകാരമാണ് കേരള കോൺഗ്രസ് എം അംഗമായ ആന്റോ രാജി വയ്ക്കുന്നത് . അടുത്ത ഒരു വർഷം ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകും. എന്നാൽ അടുത്ത ചെയർമാൻ ആരാകുമെന്ന കാര്യത്തിൽ സിപിഎമ്മിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ബിജെപിയിൽ നിന്നും സിപിഎമ്മിൽ എത്തിയ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കുന്നതിൽ കേരള കോൺഗ്രസ്(എം) സിപിഎം നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ പുതിയ ചെയർമാൻ നിർണയം എൽഡിഎഫിൽ കീറാമുട്ടി ആകും.

Advertisement