2 കിലോഗ്രാം കഞ്ചാവുമായി ആറ് യുവാക്കൾ അറസ്റ്റിൽ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കുളത്തൂപ്പുഴ ടൗൺ ഭാഗത്തുള്ള തലച്ചിറ ബിൽഡിങ്ങിൽ നിന്നും 2.200 കിലോഗ്രാം ഗഞ്ചാവുമായി ആറ് അംഗ സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബിൽഡംഗിലെ അഞ്ചാം നമ്പർ റൂമിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികൾ കഞ്ചാവുമായി കുളത്തൂപ്പുഴ എത്തിയിട്ടുണ്ടെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം എൽ ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡി.വൈ എസ്.പി വിനോദ് ബി യുടെ നിർദ്ദേശാനുസരണം റൂറൽ ജില്ലാ ഡാൻസാഫ് ടീമും കുളത്തൂപ്പുഴ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.

പുനലൂർ സ്വദേശിയും പത്തേക്കർ ഉണ്ണി വിലാസത്തിൽ ഗോപാലകൃഷ്ണൻ മകൻ ഉണ്ണികൃഷ്ണൻ (30 ), കുളത്തൂപ്പുഴ ഇഎസ്എം കോളനിയിൽ ബിജു ഭവനിൽ രാജു മകൻ ലിജു (30), കുളത്തൂപ്പുഴ എഎസ്എം കോളനിയിൽ പൊയ്കയിൽ വീട്ടിൽ മീരാൻ സാഹിബ് മകൻ സുദീക് ഷാ (31), ഏറം ഹരി വിലാസത്തിൽ അനിൽകുമാർ മകൻ അനന്ദു (25), ഏറം അമ്പാടി ഹൌസിൽ ദിലീപ് മകൻ ആരോമൽ (25 ), പനച്ചിവിള അനു ഭവനിൽ മുത്തുപാണ്ടി മകൻ മോഹൻ രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ അഞ്ചൽ, ചടയമംഗലം എക്സൈസ് സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസിൽ പ്രതിയാണ്. കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷ് ബി, സബ് ഇൻസ്പെക്ടർ ഷാജഹാൻ, എ.എസ്.ഐ വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, സജീവ് ,സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, രതീഷ്, ഹരീഷ്, ജിഷ്ണു എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളായഎസ്.ഐ അനിൽകുമാർ, എ.എസ്രാ.ഐ ധാകൃഷ്ണൻ പിള്ള, സി.പി.ഒ വിപിൻ ക്ലീറ്റസ്, സി.പി.ഒ അഭിലാഷ്, സി.പി.ഒ ദിലീപ് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement