കരുനാഗപ്പള്ളിയിലെ എന്‍സിസി സപ്തദിന ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

കരുനാഗപ്പള്ളി .എന്‍സിസി സപ്തദിന ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ .കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന് വന്ന എന്‍സിസി ക്യാമ്പിലെ 11 വിദ്യാർത്ഥികളെയാണ് വൈകിട്ടോടെ ദേഹാസ്വാസ്ഥ്യ തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിൽ ഒരു കുട്ടിയെ മറ്റ് രോഗ ത്തിന്ചികിൽസ നടത്തുന്നതിനാൽ കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി.3 കേരള ബറ്റാലിയൻ ഗേൾസ് ക്യാമ്പിലാണ് സംഭവം. ആറ്റിങ്ങൽ മുതൽ മാവേലിക്കര വരെയുള്ള വിവിധ സ്കൂളുകളിലെ 600 ഓളം അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Advertisement