കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാൽപതിനും അൻപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കളി പൊയിക ഭാഗത്ത് ഒഴുകിയെത്തിയ നിലയിൽ കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്സ് യൂണിറ്റെത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടി നാളെയായിരിക്കും ഉണ്ടാവുക.

Advertisement