വാഹനങ്ങള്‍ നശിപ്പിച്ചു, നൂറനാട് പൊലീസിനെതിരെ പരാതി

ആലപ്പുഴ. നൂറനാട് പൊലീസിന്റെ അതിക്രമം സംബന്ധിച്ച് പരാതി. വാഹനങ്ങൾ പോലീസ് നശിപ്പിച്ച ശേഷം യുവാവിനെതിരെ കേസെടുത്തതായി പരാതി. സംഭവം പുതുവത്സര ആഘോഷ സമയത്ത് ആണ്. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കും എതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാലു.

പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഹാൻഡിൽ ലോക്ക് ആയ ബൈക്കുകൾ എടുത്തു മാറ്റുക മാത്രമായിരുന്നു എന്ന് ആണ് പൊലീസിന്റെ വിശദീകരണം

Advertisement