മൈലപ്രയിൽ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യാപാരിയുടെ പോസ്റ്റ് മാർട്ടം ഇന്ന്; വൻ ആസൂത്രണമുളള കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പലചരക്ക് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോര്‍ജിൻ്റെ പോസ്റ്റ് മാർട്ടം ഇന്ന് നടക്കും.
കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോര്‍ജിന്റെ തന്നെ കടയിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി പുതുവേലിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. കടയ്ക്കുള്ളില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കം കാണാതായിട്ടുണ്ട്.
മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. ഇന്ന് തെളിവെടുപ്പ് നടത്തും. മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണ മെന്നും കണ്ടെത്തിയിട്ടുണ്ട്.

Advertisement