സംസ്ഥാനത്ത് മഴ തുടരും; എറണാകുളം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് മഴ തുടരും. കൊമറിൻ മേഖലകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

എറണാകുളം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാക്കും എന്നാണ് പ്രവചനം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Advertisement