ജാഗ്രത കോവിഡിന്റെ പുതിയ വകഭേദം, ഒമിക്രോൺ ജെ എൻ വൺ പടരുന്നു ,നടപടി വേണ്ടേ

തിരുവനന്തപുരം.കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ എൻ വൺ കേരളത്തിൽ ശക്തിപ്രാപിക്കുന്നു. നടപടികള്‍ ശക്തമാക്കാതെ അധികൃതര്‍.

ഈവർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും. നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ ഇപ്പോൾ കണ്ടത്തുന്നത്.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയും സാനിറ്റൈസര്‍ മാസ്ക് ഉപയോഗം കൃത്യമാക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചെങ്കിലും നവകേരള സദസ് അടക്കമുള്ള സര്‍ക്കാര്‍ പരിപാടികളുടെ പശ്ചാത്തലത്തില്‍ ഇതിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.

ഒമിക്രോണ്‍വ്യാപനത്തിന്‍റെ പേരിലെ നിയന്ത്രണങ്ങള്‍ നവകേരള സദസിലെ ജനക്കൂട്ടത്തെ ബാധിക്കുമെന്നത് വ്യക്തമാണ്.

Advertisement