തലസ്ഥാനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം. തമ്പാനൂരിൽ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.തിരുവനന്തപുരം വലിയതുറ സ്വദേശി ജാക്സൺ ജെറോം ആണ് തമ്പാനൂർ പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 56 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ വിൽപ്പനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്.മൊത്തവിതരണക്കാരനാണെന്നാണ് സംശയം.

Advertisement