കണ്ണൂരിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ

Advertisement

കണ്ണൂർ :ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശി ഷഫ്‌നയാണ്(26) മരിച്ചത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലാണ് ഷഫ്‌നയെ മരിച്ച നിലയിൽ കണ്ടത്. കാരപ്പൊയിൽ റിയാസിന്റെ ഭാര്യയാണ്. നാല് വയസ്സുള്ള മകളുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. ചൊക്ലി പോലീസ് സംഭവസ്ഥലത്ത് എത്തി കേസെടുത്തു.

Advertisement