വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ മാസം തികയാതെ ജനിച്ച ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്.

തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്ന ശാന്തയെ വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

Advertisement