അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവ ഭഗവാന്‍….. അത്യപൂര്‍വ ഭാവമുള്ള പ്രതിഷ്ഠ ഫ്‌ളാറ്റില്‍ സ്ഥാപിച്ച് മോഹന്‍ലാല്‍

അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവ ഭഗവാന്റെ അത്യപൂര്‍വ ഭാവമുള്ള പ്രതിഷ്ഠ മോഹന്‍ലാല്‍ തടിയില്‍ പണിയിച്ച് തന്റെ ഫ്‌ലാറ്റില്‍ സ്ഥാപിച്ചു. വെള്ളറട നാഗപ്പന്‍ എന്ന ശില്പി നിര്‍മിച്ച ശില്‍പ്പമാണ് ലാലിന്റെ കൊച്ചി കുണ്ടന്നൂരിലെ ഫ്‌ലാറ്റില്‍ സ്ഥാപിച്ചത് .
കാശ്മീരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ യാത്രക്കിടെയാണ് നാല് കൈകളാല്‍ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവ ഭഗവാന്റെ പ്രതിഷ്ഠ മോഹന്‍ലാല്‍ കണ്ടത്. ആ ഭാവത്തെ കുറിച്ച് ലാല്‍ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. സുഹൃത്ത് രാമാനന്ദന്‍ പ്രതിഷ്ഠയുടെ ഫോട്ടോ പകര്‍ത്തി മോഹന്‍ലാലിന് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ഈ ശിവരൂപം നിര്‍മ്മിക്കാന് തീരുമാനിച്ചത്.
കുമ്പിളിന്റെ ഒറ്റ തടിയിലാണ് ശില്‍പ്പം നിര്‍മ്മിച്ചത്. മൊത്തം എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃത കുംഭങ്ങള്‍. ഇടതു കയ്യില്‍ അമൃത മുദ്രയും വലതു കയ്യില്‍ അക്ഷമാലയുമുണ്ട്. ഇന്ദു ചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്‍പ്പം നാഗപ്പന്റെ വെള്ളാര്‍ ദിവാ ഹാന്‍ഡിക്രഫ്റ്റില്‍ മൂന്നുമാസത്തിലേറെയെടുത്താണ് പൂര്‍ത്തിക്കിയത്.

Advertisement