എ ഐ വൈ എഫ് നേതാക്കളും പിന്നില്‍,അഖിൽ സജീവിൻ്റെ നിർണ്ണായക മൊഴി പോലീസിന്

Advertisement

പത്തനംതിട്ട.നിയമന കോഴക്കേസിൽ അഖിൽ സജീവിൻ്റെ നിർണ്ണായക മൊഴി പോലീസിന്. തട്ടിപ്പിന് പിന്നിൽ കോഴീക്കോട്ടെ നാലംഗസംഘമെന്ന് അഖിൽ സജീവിൻെറ മൊഴി. എ ഐ വൈ എഫ് നേതാവായിരുന്ന ബാസിത്ത്, റഹീസ്, ലെനിൻ രാജ്, അനിരുദ്ധ് എന്നിവരെ കുറിച്ച് സുപ്രധാന തെളിവുകളും പോലീസിന്

അറസ്റ്റിലായ അഖിൽ സജീവിനെ ചോദ്യം ചെയ്തിൽ നിന്നാണ് നിർണ്ണായ വിവരം കൻ്റോമെൻ്റ് പോലീസിന് ലഭിച്ചത്. തട്ടിപ്പ് നടത്തിയത് സാമ്പത്തിക നേട്ടമുണ്ടാക്കാനാണെന്ന് അഖിൽ സജീവ് മൊഴി നൽകി. തട്ടിപ്പിന് പിന്നിൽ അഖിൽ സജീവ് ഒറ്റക്കല്ലെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.കോഴീക്കോട് കേന്ദ്രീകരിച്ചുള്ള നാലംഗസംഘവും തട്ടിപ്പിൽ പങ്കാളിയെന്നാണ് പോലീസ് വിലയിരുത്തൽ. എ ഐ വൈ എഫ് നേതാവായിരുന്ന ബാസിത്ത്, റഹീസ്, ലെനിൻ രാജ് എന്നിവരെ കൂടാതെ അനിരുദ്ധ് എന്ന മറ്റൊരാളും തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങളിൽ അഖിൽ സജീവിൻ്റെ മൊഴിയും പോലീസിന് സഹായകരമായിട്ടുണ്ട്.കേസിൽ അഖിൽ മാത്യുവിന് യാതൊരു ബന്ധവുമില്ലെന്നാണ് അഖിൽ സജീവ് പോലീസിനോട് പറഞ്ഞു.
ഒന്നര വർഷമായി പത്തനംതിട്ട വള്ളിക്കോട് നിന്നും മുങ്ങിയ അഖിൽ സജീവ്,
കഴിഞ്ഞ കുറച്ച് കാലമായി ചെന്നൈയിൽ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ്.

അഖിൽ സജീവിനെ നാളെ കോടതിയിൽ ഹാജരാക്കും.അതേസമയം കൻ്റോമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ പേരെ നാളെ പ്രതിചേർക്കും.

Advertisement