സൗദി വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ കേസ്

Advertisement

കൊച്ചി: അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് പരാതി നൽകിയത്.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

ഷക്കീർ സുബാനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾ സ്ഥലത്തില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Advertisement