വട്ടക്കായലിൽ മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്റെ മൃതദേഹം കണ്ടുകിട്ടി

Advertisement

കുട്ടനാട് (ആഴപ്പുഴ): പുളിങ്കുന്ന് കായൽപുറം വട്ടക്കായലിൽ മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്റെ മൃതദേഹം കണ്ടുകിട്ടി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം വട്ടക്കായലിനു സമീപത്തുള്ള ജലാശയത്തിൽനിന്നു കണ്ടെത്തിയത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കായൽപുറം 30ൽ ചിറ വീട്ടിൽ കരുണാകരൻ (75) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മീൻ പിടിക്കാൻ പോയതായിരുന്നു. ഒപ്പം മറ്റൊരു വള്ളത്തിൽ സുഹൃത്തും ഉണ്ടായിരുന്നു. വലയിട്ട് കുറെ നേരം കഴിഞ്ഞിട്ടും കരുണാകരനില്ലാതെ വെള്ളം ഒഴുകി നടക്കുന്നത് കണ്ട സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളത്തിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് രണ്ടാൾ താഴ്ചയിൽനിന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisement