ഇടിഞ്ഞകുഴിയിൽ പെട്രോൾ പമ്പിന് ലൈസൻസ് അനുവദിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം ട്രൈബ്യൂണൽ റദ്ദാക്കി

Advertisement

കുന്നത്തൂർ. പഞ്ചായത്ത് അധീനതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറി സ്ഥാപിച്ചതായി ആരോപണമുള്ള പെട്രോൾ പമ്പിന് ലൈസൻസ് അനുവദിക്കാനുള്ള
ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം തിരുവനന്തപുരം ട്രൈബ്യൂണൽ കോടതി (രണ്ട്) റദ്ദാക്കി.പരാതിക്കാരെ മുഴുവൻ കേട്ട ശേഷം നിയമാനുസൃതമായ നടപടിയെടുക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.കൊട്ടാരക്കര പ്രധാന പാതയിൽ സിനിമാപറമ്പിനു സമീപം ഇടിഞ്ഞകുഴിയിൽ നിർമ്മിച്ച എച്ച്.പി പമ്പിനാണ് അനുമതി നൽകാൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനം കൈക്കൊണ്ടത്.പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥാപിച്ച പമ്പിനോട് ചേർന്നുണ്ടായിരുന്ന പൊതുവഴിയും കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയതായായിരുന്നു പരാതി.
നിലവിലുണ്ടായിരുന്നതും കയ്യേറിയതുമായ വഴി പുന:സ്ഥാപിക്കണമെന്ന ശാസ്താംകോട്ട കോടതിയുടെയും കരുനാഗപ്പള്ളി സബ്ബ് കോടതിയുടെയും വിധി നിലനിൽക്കേയാണ് ഭൂരിപക്ഷാഭിപ്രായ പ്രകാരം പഞ്ചായത്ത് കമ്മിറ്റി വിരുദ്ധ തീരുമാനമെടുത്തത്.പഞ്ചായത്ത് സെക്രടറിയുടെ വിയോജന കുറിപ്പും മുഖവിലയ്ക്കെടുത്തില്ല.കോടികൾ വിലമതിക്കുന്നതും പഞ്ചായത്ത് ഭൂമിനിയമ വിരുദ്ധമാര്‍ഗങ്ങളിലൂടെ രാഷ്ട്രീയപ്രേരിതമായി സ്വകാര്യ വ്യക്തിക്ക് വിട്ടു നൽകാനുള്ള നീക്കം പിൻവാതിലിലൂടെ നടത്തി എന്നതായിരുന്നു ആക്ഷേപം .

Advertisement