കൊട്ടാരക്കര എസ്ജി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, രണ്ട് പേര്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര. എസ്.ജി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് വിദ്യാർത്ഥികൾ …

ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. എസ്.ജി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫ്രഷേഴ്സ് ഡേ പരിപാടിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളായ ചിലർ ഒന്നാം വർഷ വിദ്യാർത്ഥിയായ വിജിത്തുമായി വാക്കു തർക്കത്തിലേർപ്പെട്ടു. പിന്നീട് ഉച്ചയ്ക്ക് ശേഷം ഒറ്റയ്ക്ക് നിന്നിരുന്ന വിജിത്തിനെ ഈ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.ഇവർ തമ്മിലുള്ള സംഘർഷത്തിൽ വിജിത്തിന്റെ മൂക്കിന് പരിക്കേറ്റു.

പിന്നീട് ക്യാമ്പസിന് പുറത്തും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഈ സംഘർഷത്തിലാണ് തലച്ചിറ സ്വദേശിയും വിദ്യാർത്ഥിയുമായ ജോബിന് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ സംഘടന പ്രവർത്തകരാണ്. എസ് എഫ് ഐ – കെ എസ് യു സംഘർഷമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു..

Advertisement