കര്‍ഷക ദിനം ആചരിക്കുന്നു

പൂയപ്പള്ളി: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 2022 ആഗസ്റ്റ് 17 കര്‍ഷക ദിനം ആചരിക്കുന്നു. കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി താഴെ പറയുന്ന കാറ്റഗറിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

  1. മികച്ച നെല്ല് കര്‍ഷകന്‍
  2. മികച്ച പച്ചക്കറി കര്‍ഷകന്‍
  3. മികച്ച സമ്മിശ്ര കര്‍ഷകന്‍
    4 . മികച്ച വനിത കര്‍ഷക
  4. മികച്ച എസ്‌സി കര്‍ഷകന്‍
  5. മികച്ച കര്‍ഷക തൊഴിലാളി
  6. മികച്ച യുവകര്‍ഷകന്‍.
    അപേക്ഷകര്‍ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാര്‍ ആയിരിക്കണം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം 2022-23 വര്‍ഷത്തെകരമടച്ച രസീത് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 5.
Advertisement