കൊട്ടാരക്കര നഴ്സിംങ് കോളജ് ഉദ്ഘാടനത്തിന് ചിലവ് ആശുപത്രി ജീവനക്കാർ നൽകണമെന്ന് സൂപ്രണ്ടിൻ്റെ ഉത്തരവ്

കൊട്ടാരക്കര. പിരിവിന്‍റെ കാര്യത്തില്‍ താനായിട്ടെന്തിന് കുറയ്ക്കണം, വിചിത്ര ഉത്തരവുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്.
കൊട്ടാരക്കരയിലെ പുതിയ നഴ്സിംഗ് കോളേജ് ഉദ്ഘാടനത്തിൻ്റെ ചിലവ് ആശുപത്രി ജീവനക്കാർ നൽകണമെന്ന് സൂപ്രണ്ടിൻ്റെ ഉത്തരവ്.1500 മുതൽ 200 രൂപ വരെയാണ് ജീവനക്കാർക്കുള്ള പിരിവ്. എന്നാൽ സാധാരണഗതിയിൽ സ്റ്റാഫ് കൗൺസിൽ നടത്തുന്ന പിരിവാണ് ഉണ്ടായതെന്നാണ് സൂപ്രണ്ടിൻ്റെ വിശദീകരണം. സൂപ്രണ്ടിന്‍റെ ഉത്തരവ് പുറത്തായതോടെ സംഗതി വിവാദമായിരിക്കയാണ്.

പുതിയ നഴ്സിംഗ് കോളേജിൻ്റെ ഉദ്ഘാടനത്തിനുള്ള സ്റ്റേജ്, മൈക്ക്, ആർച്ച്, റിഫ്രഷ്മെൻ്റ് എന്നിവയ്ക്കായി ചിലവ് പ്രതീക്ഷിക്കുന്ന 50000 രൂപ ജീവനക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൊട്ടാരക്കര ആശുപത്രി സൂപ്രണ്ടിൻ്റെ ഉത്തരവ്. സൂപ്രണ്ടും ഡോക്ടേഴ്സും നടത്തിപ്പിനായി 1500 രൂപയും ലേ സെക്രട്ടറി 1000 രൂപയും നൽകണം. നഴ്സിംഗ് സ്റ്റാഫ് മുതൽ ലാബ്, ഫാർമസി, എൻ എച്ച് എം ജീവനക്കാർ വരെ വിവിധ തുകകൾ പരിപാടിയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 1500 മുതൽ 200 രൂപ വരെയാണ് ജീവനക്കാർ പിരിവ് നൽകേണ്ടത്.ധനമന്ത്രി കെ എൻ ഉദ്ഘാടകനായ പരിപാടിയുടെ സംഘാടനത്തിനായിരുന്നു ഈ പിരിവ്.
എന്നാൽ പണപ്പിരിവ് സ്വാഭാവിക രീതിയെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ വാദം.സാധാരണഗതിയിൽ സ്റ്റാഫ് കൗൺസിൽ പിരിവ് ഉണ്ടാകാറുണ്ടെന്നുo സൂപ്രണ്ട് പറഞ്ഞു.

Advertisement