കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

Advertisement

തിരുപ്പൂര്‍.തമിഴ് നാട് തിരുപ്പൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കാർ യാത്രക്കാരായ കോയമ്പത്തൂർ പെരിയനായകൻ പാളയം സ്വദേശി തമിഴ് മണി, ഭാര്യ ചിത്ര, താരാപുരം ഉദുമല സ്വദേശി ബാലകൃഷ്ണൻ, ഭാര്യ ശെൽവറാണി, ദിണ്ടിഗൽ സ്വദേശി കലാറാണി എന്നിവരാണ് മരിച്ചത്. നാലുപേർ സംഭവ സ്ഥലത്തും കലാറാണി താരാപുരം സർക്കാർ ആശുപത്രിയിലുമാണ് മരിച്ചത്. പഴനിയിൽ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ, കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോയമ്പത്തൂർ – പഴനി റോഡിൽ താരാപുരം ആലങ്കാട്ട് പിരിവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ താരാപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement