സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചു മരണം

Advertisement

എല്ലാം അശ്രദ്ധ മൂലമുള്ള അപകടങ്ങള്‍

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചു മരണം.ബൈക്ക് അപകടത്തിൽ പത്തനംതിട്ട തിരുവല്ലയിൽ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കളും ,മലപ്പുറം ചുങ്കത്തറയിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികളും മരിച്ചു.കൊല്ലത്ത് തലയിലൂടെ റോഡ് റോളർ കയറി ഇറങ്ങി യുവാവും മരിച്ചു

തിരുവല്ല കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ഇരു ചക്ര വാഹനം മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ,കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലിൽ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി അലയമൺ കണ്ണങ്കോട് സ്വദേശി വിനോദ് മരിച്ചു.റോഡ് റോളറിന് സമീപത്ത് ഉറങ്ങുകയിരുന്ന വിനോദിനെ കാണാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.ഇന്നലെ രാത്രിയാണ് സംഭവം.മലപ്പുറം ചുങ്കത്തറ മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു.
ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ യദു കൃഷ്ണ, ഷിബിൻ രാജ് എന്നിവരാണ് മരിച്ചത്. രാവിലെ ട്യുഷന് പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. ബൈക്ക് മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ എതിർ ദിശയിൽ വന്ന പിക്കപ്പ് ജീപ്പിൽ ഇടിക്കുകയായിരുന്നു.

Advertisement