കായംകുളം പോലീസിന് നേരെ ചിന്നക്കനാലിൽ അക്രമം; പോലിസുകാരന് കുത്തേറ്റു, പ്രതികളെ അക്രമിസംഘം മോചിപ്പിച്ചു

ഇടുക്കി: ഹോട്ടലുടമയെ തട്ടിക്കൊണ്ട് പ്രതികളെ പ്രതികളെ തേടി ഇടുക്കി ചിന്നക്കനാലിൽ എത്തിയ കായംകുളം പോലീസ് സംഘത്തെ ഗുണ്ടാസംഘം ആക്രമിച്ചു. പ്രതികളെ രക്ഷപ്പെടുത്തി. സി പി ഒ
ദീപക്കിന് വയറ്റിൽ കുത്തേറ്റു. ഇദ്ദേഹത്തെ മൂന്നാർ റ്റാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം . പോലീസ് സംഘത്തിൽ എസ് ഐ അടക്കം 5 പോലീസുകാരാണുണ്ടായിരുന്നത്. അക്രമികൾ പോലീസ് ജീപ്പിൻ്റെ താക്കോലും ഊരിയെടുത്തു.

Advertisement