ചാലിയാർപുഴയിൽ ബന്ധുക്കളായ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

മലപ്പുറം. നിലമ്പൂർ ചാലിയാർപുഴയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.മമ്പാട് പന്തലിക്കൽ മില്ലുംപടി കുന്നുമ്മൽ ഹമീദിന്റെ മകൻ റെയാൻ,കുന്നുമ്മൽ സിദ്ദിഖിൻ്റെ മകൻ അഫ്ത്താൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30തോടെയാണ് അപകടം.ബന്ധുക്കൾക്ക് ഒപ്പം കുളിക്കാൻ എത്തിയതായിരുന്നു കുട്ടികൾ.കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.
നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്

Advertisement