സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് തുടക്കമായി

Advertisement

തിരുവനന്തപുരം.സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഫഹദ് ഫാസിൽ, നർത്തകി ഡോക്ടർ മല്ലിക സാരാഭായി എന്നിവർ മുഖ്യാതിഥികളായി.

ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സംസ്ഥാന തല ഓണാഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമായത്.ഓണം ആഘോഷിക്കാൻ ജനങ്ങൾ നഗരങ്ങളിൽ സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിശിഷ്ടാതിഥികളായ സിനിമാതാരം ഫഹദ് ഫാസിലും നർത്തകി ഡോക്ടർ മല്ലിക സാരാഭായിയും ഓണാശംസകൾ നേർന്നു.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് വി ശിവൻകുട്ടി കെ എൻ ബാലഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ രണ്ടിന് വെള്ളയമ്പലം മുതൽ തുടങ്ങുന്ന വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും.

Advertisement