മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് ഇന്ന് അളക്കും

മൂവാറ്റുപുഴ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് ഇന്ന് അളക്കും.അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് കാണിച്ച് നേരത്ത ഡി.വൈ.എഫ്.ഐ നേതാവ് പരാതി നല്‍കിയിരുന്നു. ഇതിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരമാണ് നടപടി. സിപിഎം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടന്റെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement