രാഹുൽ ഗാന്ധിയുടെ മോദി പരമർശം: വീണ്ടും സുപ്രിം കോടതിയെ സമീപിയ്ക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി.രാഹുൽ ഗാന്ധിയുടെ മോദി പരമർശം: വീണ്ടും സുപ്രിം കോടതിയെ സമീപിയ്ക്കാൻ കോൺഗ്രസ് നീക്കം.

മോദി പരമർശത്തിലെ അപകീർത്തി കേസുകളെല്ലാം ഒരു കോടതിയിൽ വിചാരണ ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചാണ് കോടതിയിലെത്തുക.

കേസുകളെല്ലാം ഡൽഹിയിലെയ്ക്ക് മാറ്റണമെന്ന ആവശ്യമാകും ഉന്നയിക്കുക.

ഒരേവിഷയത്തിൽ പലകോടതികളിൽ കേസ് നല്കിയത് രഅഷ്ട്രിയ പ്രേരിത നടപടിയാണെന്ന് സുപ്രിം കോടതിയിൽ വ്യക്തമാക്കും.

പലസംസ്ഥാനങ്ങളിലെ കേസുകൾ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രപർത്തനങ്ങളെ ബാധിയ്ക്കുന്നതായും കോടതിയിൽ കോൺഗ്രസ്സ് പരാതി ഉന്നയിക്കും.

Advertisement