മദ്യനയത്തിനെതിരെ എഐടിയുസി

തിരുവനന്തപുരം . മദ്യനയത്തിനെതിരെ പാളയത്തില്‍ പട, എതിർപ്പുമായി എ ഐ ടി യു സി രംഗത്ത്.

സർക്കാരിൻറെ മദ്യ നയത്തിനെതിരെ എഐടിയുസി നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങി. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്തു മേഖലയെ തഴഞ്ഞുവെന്നും യൂണിയന്‍ ആരോപിച്ചു.

റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ല. രജിസ്ട്രേഡ് തൊഴിലാളികൾ ഉണ്ട്
അവർക്കു മാത്രമേ ചെത്താൻ അവകാശമുള്ളൂവെന്നാണ് യൂണിയന്‍ ന്യായം. ബാഹ്യ ഏജൻസികൾക്ക് അനുമതി അരാജകത്വം ഉണ്ടാക്കും.

ടോഡി ബോർഡിൽ മദ്യനയം സംബന്ധിച്ച് അധികൃതര്‍ മൗനംപാലിച്ചു,ദൂരപരിധിയെക്കുറിച്ചും പ്രഖ്യാപനം ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെയാണ് മന്ത്രി എംപി രാജേഷ് നിലവിലെ നിയമങ്ങളെല്ലാം പുനക്രമീകരിച്ച് പുതിയ നയം വ്യക്തമാക്കിയത്. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഭരണപക്ഷത്തെ സിഐടിയുവും എതിര്‍പക്ഷത്തെ ഐഎന്‍ടിയുസിയും നിശ്ബ്ദതപാലിച്ച സ്ഥാനത്താണ് പോരുവിളിച്ച് എഐടിസുസി രംഗത്തുവരുന്നത്. സിപിഐ യൂണിയന് ഒപ്പം നില്‍ക്കുന്നുവെന്നാണ് കരുതുന്നത്.

Advertisement