കള്ള് എങ്ങനെ പോക്ഷകാഹാരമാകും ?

ഡോ. സൈനുദീൻ പട്ടാഴി

കള്ളിൽ പല പോക്ഷക ഘടകങ്ങൾ ഉണ്ട് ഇത് ചെത്തിയ ഉടൻ മിതമായി ആരോഗ്യമുള്ള വ്യക്തികൾ കുടിച്ചാൽ പ്രശ്നം ഇല്ല . കള്ള് ചെത്തി കുറച്ചു സമയം കൊണ്ട് പ്രകൃതി ദത്തമായാ യീസ്റ്റ് കൊണ്ട് പുളിപ്പിക്കൽ പ്രക്രിയ തുടങ്ങുമ്പോൾ 4 മുതൽ 8 .1 സൈക്കോ ആക്റ്റീവ് പദാർത്ഥമായ ആൽക്കഹോൾ ഉണ്ടാവുകയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും .

പോക്ഷക ഘടകങ്ങൾ ഉള്ള ആഹാരങ്ങൾ , പാനീയങ്ങൾ ഇവയുടെ കൂടെ ആൽക്കഹോൾ വന്നാൽ ദഹനനാളത്തിൽ പോക്ഷക ഘടകങ്ങൾ വിഘടിക്കുന്നില്ല , പോക്ഷക ഘടകങ്ങൾ കോശങ്ങളിലും , രക്തത്തിലും ആഗീകരണം നടക്കുന്നില്ല . കരളിൽ വിറ്റാമിനുകളുടെ അളവ് കുറയുന്നു . ഈ അവസ്ഥയിൽ പല പോക്ഷക ഘടകങ്ങൾ കള്ളിൽ അടങ്ങിയിട്ട് എന്ത് ഫലം ? കള്ളിൽ നിരവധി ഖന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട് . ഇതിനെ സംബന്ധിച്ചു ഒരു പഠനങ്ങളും നടത്തുന്നില്ല .

വൃക്ക , കരൾ രോഗമുള്ള വ്യക്തികൾ കള്ള് , നീര കുടിക്കാൻ പാടില്ല കാരണം ഇതിൽ സോഡിയം , പൊട്ടാസിയം ലെവൽ കൂടുതലാണ് . രക്തത്തിൽ പൊട്ടാസിയം അളവ് കൂടിയാൽ ഹൈപ്പർ കലീമിയാ എന്ന അവസ്ഥ ഉണ്ടാവുകയും ഹൃദയ സ്തംഭനം , മരണം വരെ സംഭവിക്കാം . സൗന്ദര്യ ശാസ്ത്ര പ്രകാരം കള്ള് ചെത്തുന്ന വനെ ശ്രീകൾ ഇഷ്ടപ്പെടുന്നില്ല എന്നും അതുകൊണ്ടു കള്ള് ചെത്താൻ കേരളത്തിൽ ആളെ കിട്ടുന്നില്ല എന്നാണ് ഒരു നേതാവ് പറഞ്ഞത് . അങ്ങനെയെങ്കിൽ കേരളത്തിൽ ഇപ്പോൾ കിട്ടുന്ന കള്ള് വ്യജമാണോ ? കേരളത്തിൽ കള്ള് ചെത്താൻ ഉപയോഗിക്കുന്ന തെങ്ങുകൾ, കള്ളിന്റെ ലഭ്യത നോക്കുമ്പോൾ വലിയ അന്തരം ഉണ്ട് .തമിഴ് നാട്ടിൽ വ്യാജ കള്ളിൽ ആൽക്കഹോൾ അളവ് 42 ശതമാനം വർധിക്കുകയും , മരണ നിരക്ക് കൂടുകയും ചെയ്തപ്പോൾ കള്ള് ഉത്പാദനം , വിപണനം നിർത്തിവെച്ചിരുന്നു .

കള്ള് പുളിപ്പിക്കൽ പ്രക്രിയ തടയുവാനായി ഇപ്പോൾ രണ്ടു പ്രീസർവറ്റിവ് ഉപയോഗിക്കുന്നു – സിട്രിക് ആസിഡ് , പൊട്ടാസിയം മെറ്റാ ബൈ സൾഫൈറ്റ് . ഇത് രണ്ടും നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട് . പ്രധാനമായി ശ്വാസ തടസം , കണ്ണിനു അസുഖം ,അന്നനാളത്തിൽ അസ്വസ്ഥത , ത്വക്കിലെ അസുഖങ്ങൾ മുതലായവ . ഇതിനെ പറ്റിയൊന്നും വേണ്ട പെട്ടവർ പഠിക്കുന്നില്ല .


വിദ്യാഭാസ സ്ഥാപനങ്ങൾ , ബസ് സ്റ്റാൻഡ് , റെയിൽവേ സ്റ്റേഷൻ , ഐ .ടി സ്ഥാപങ്ങൾ മുതലായ പൊതു സ്ഥലത്തു മദ്യ സ്ഥാപനങ്ങൾ തുടങ്ങി പൊതുജനങ്ങളെ കുടിയന്മാരാക്കുന്നത് വിദേശ സംസ്കാരം ആണ് , ഭാരത സംസ്കാരം എന്താണ് പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കണം . മദ്യ സംസ്കാരം വളർത്തി ആ പണം കൊണ്ട് വികസനം നമ്മുക്ക് വേണ്ട . നിരവധി മറ്റു മേഖലകൾ ഇവിടെയുണ്ട് , ജനശക്തിയുണ്ട് , നല്ല പ്രകൃതിയുണ്ട് ഇവയെല്ലാം ഉപയോഗിച്ച് നല്ല രീതിയിൽ വികസനത്തിന് മുൻതൂക്കം കൊടുക്കണം.


.റിട്ട പ്രഫസര്‍ ആയ ലോഖകന്‍ കേരളാ പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡന്റ് ആണ്

Advertisement