സ്മരതി പന്നിശ്ശേരിം: പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി പുരസ്കാരം 2023,തൗര്യത്രികം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്

കരുനാഗപ്പള്ളി. വേദാന്ത പണ്ഡിതനും, ആട്ടക്കഥാ രചയിതാവും ആയിരുന്ന പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം മരുതൂർകുളങ്ങര പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് വർഷം തോറും നൽകി വരുന്ന തൗര്യത്രികം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അർഹനായി. 11111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

കഥകളി സാഹിത്യ രംഗത്തെ കൃതികൾക്ക് നൽകിവരുന്ന പന്നിശ്ശേരി ശ്രീനി വാസക്കുറുപ്പിന്റെ പേരിലുള്ള ‘ഗീതസാരസ്വതം’ പുരസ്കാരം ഡോ. ഏവൂർ മോഹൻദാസിനും അണിയറ പ്രവർത്തകർക്ക് നൽകി വരുന്ന കലാനിലയം രാമകൃഷ്ണൻ നായരുടെ പേരിലുള്ള “വർണമുഖി’ പുരസ്കാരത്തിന് മുകുന്ദപുരം തുളസിയും, വാദ്യകലാകാരന്മാർക്ക് നൽകിവരുന്ന പന്നിശ്ശേരി ഗണേശകുമാരൻ നായരുടെ ‘വാദനശ്രീ’ പുരസ്കാരത്തിന് കലാമണ്ഡലം രാധാകൃഷ്ണനും യുവ പ്രതിഭകൾക്ക് നൽകിവരുന്ന അന്തരിച്ച ചവറ മുൻ എം.എൽ.എ ശ്രീ. എൻ വിജയൻപിള്ളയുടെ പേരിലുള്ള ‘രംഗമുദ്ര’ പുരസ്കാരത്തിന് കലാമണ്ഡലം വിശാഖും അർഹനായി.

2023 ഓഗസ്റ്റ് 25-ന് മരുതൂർക്കുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ ചേരുന്ന ‘സ്മരതി പന്നിശ്ശേരിം’ അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണെന്ന് പ്രസിഡന്റ് ചിറയ്ക്കൽ ശ്രീഹരി, കല്ലേലിൽ ഉണ്ണികൃഷ്ണപിള്ള ജൂറി അംഗങ്ങളായ ലീലാകൃഷ്ണൻ, മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി എന്നിവർ പ്രതസമ്മേളനത്തിൽ അറിയിച്ചു.

Advertisement