സ്വര്‍ണ വിലയിലെ അനിശ്ചിതത്വം തുടരുന്നു, ഇന്നലെ കൂടി ഇന്ന് കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ അനിശ്ചിതത്വം തുടരുന്നു, ഇന്നലെ കൂടിയെങ്കില്‍ ഇന്ന് വില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ കയറ്റിറക്കങ്ങളാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ആഗോള വിപണയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി കേരളത്തിലേയും വില കൂടുകയും കുറയുകയുമാണ്. ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 240 രൂപയാണ് കൂടിയതെങ്കില്‍ ഇന്ന് ഈ മാസത്തെ തന്നെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് വിലയിലുണ്ടായിരിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ജുലൈ 21 രേഖപ്പെടുത്തിയ 240 രൂപയായിരുന്നു ഇതിന് മുമ്ബ് ഈ മാസമുണ്ടായ ഏറ്റവും വലിയ വിലയിടിവ്. ഇന്ന് ഗ്രാമിന് 35 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 44080 രൂപയും ഗ്രാമിന് 5510 രൂപയുമാണ് നല്‍കേണ്ടത്. പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 55100 രൂപയാണ്.

22 ഗ്രാം സ്വര്‍ണത്തിന്റെ സമാനമായ നിരക്കില്‍ 24 കാരറ്റ് സ്വര്‍ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 38 രൂപയും പവന് 304 രൂപയുടേയും വര്‍ധനവാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്കിലുണ്ടായിരിക്കുന്നത്. ഗ്രാമിന് 6011 രൂപ, പവന് 48088 രൂപ എന്ന നിലയിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയില്‍ 240 രൂപയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ ഉയര്‍ന്നതോടെ വിപണി നിരക്ക് 44360 രൂപ എന്ന നിലയിലേക്ക് എത്തി. ബുധാനാഴ്ചയും സ്വര്‍ണ വില മുകളിലോട്ട് തന്നെയായിരുന്നു. 120 രൂപയായിരുന്നു അന്ന് ഉയര്‍ന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 360 രൂപയുടെ വര്‍ധനവ് ബുധന്‍, വെള്ളി ദിവസങ്ങളിലുണ്ടായി.

കഴിഞ്ഞ രണ്ട് ദിവസത്തെ വര്‍ധനവില്‍ നിന്നും നേരിയ ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ ഇടിവ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്നലെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലത്തെ വിപണി നിരക്ക് 81 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

ഒരു പവന്‍ 22 ഗ്രാം സ്വര്‍ണത്തിന് പവന് 43320 രൂപ എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വിപണി ആരംഭിച്ചത്. ജൂണ്‍ 14 ന് വില ഈ മാസം ആദ്യമായി 44000 ത്തിലേക്ക് എത്തി. തുടര്‍ന്ന് 17-ാം തിയതി വരെ വില ഇതേ നിരക്കില്‍ തുടര്‍ന്നു. 18 ലെ 80 രൂപ വര്‍ധനവോടെ വില 44,80 രൂപയിലും 19 ലെ 400 രൂപയുടെ വര്‍ധനവോടെ 44480 എന്ന നിരക്കിലേക്കും വിലയെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു ഇത്.

ജുലൈ 20-നാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുന്നത്. 44480 എന്ന നിരക്കില്‍ നിന്നും 80 രൂപ വര്‍ധിച്ച് 44560 എന്ന നിലയിലേക്ക് വിലയെത്തി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 44120 ലേക്ക് വീണു. ജുലൈ 25 ന് 120 രൂപ കുറഞ്ഞ് 44000 എന്ന നിരക്കില്‍ നില്‍ക്കുമ്‌ബോഴാണ് 26 നും 27 നും 360 രൂപയുടെ വര്‍ധനവ് ഉണ്ടാവുന്നത്. ഇതില്‍ നിന്നാണ് ഇന്ന് 280 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement