വവ്വാക്കാവില്‍ ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതരപരിക്ക്

Advertisement

കരുനാഗപ്പള്ളി.ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതരപരിക്ക്

വവ്വാക്കാവ് കുറുങ്ങപ്പള്ളി അംബിക ഭവനത്തിൽ അംബുജാക്ഷിയ്ക്കാണ് പരിക്കേറ്റത്.

തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മറികടക്കുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നു.

വവ്വാക്കാവിന് സമീപമുള്ള റെയിൽവേ ക്രോസിൽ വെച്ചാണ് സംഭവം. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ടിരുന്ന റെയിൽവേ ക്രോസ് മറികടക്കവേയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement