ഏക സിവിൽകോഡ്, മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ ഇന്ന്

കോഴിക്കോട് . ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ഇന്ന് കോഴിക്കോട് നടക്കും.  ഏക സിവിൽകോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന പേരിൽ വൈകുന്നേരം 4 മണിക്ക് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിലാണ് സെമിനാർ നടക്കുക.

കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന പരിപാടി , ഡി എം കെ  നേതാവും തമിഴ്‌നാട്  മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ,  മത മേലധ്യക്ഷൻമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും

Advertisement