സർക്കാർ സഹായം ലഭ്യമായില്ല-ശമ്പളം നൽകാനുമായില്ല, കെഎസ്ആർടിസി, ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി.കെഎസ്ആർടിസിയിലെ ശമ്പളം, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും . ശമ്പളം മുഴുവൻ നൽകി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി കഴിഞ്ഞ തവണ K S RTCക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ സഹായം ലഭ്യമാകാത്തതിനാൽ ശമ്പളം നൽകാനായില്ലെന്ന് കാര്യം കെ.എസ്.ആർ.ടിസി ഇന്ന് കോടതിയെ അറിയിക്കും. സർക്കാർ സഹായമായ 30 കോടി ലഭിച്ചതിനു പിന്നാലെയായിരുന്നു ആദ്യ ഗഡു ശമ്പളം നൽകിയത്.30 കോടി കൂടി ആവശ്യപ്പെട്ടെങ്കിലും ഇത് വരെ ലഭിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി.ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതൃപതരായ ജീവനക്കാരെക്കൊണ്ട് സർവ്വീസ് നടത്തുന്നത് സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്ന് കോടതി ഓർമ്മിപ്പിച്ചിട്ടുമുണ്ട്. കെ.എസ്.ആർ ടി സിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

Advertisement