ബിവറേജ് ഷോപ്പുകൾ കണ്ടെത്തി കവർച്ച നടത്തുന്നതാണ് ഇവരുടെ ലഹരി

Advertisement

കുണ്ടറ. പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമ്പുഴ ബിവറേജ് ഷോപ്പിൽ നിന്നും മോഷണശ്രമം നടത്തിയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു വെസ്റ്റ് ബംഗാൾ സ്വദേശികളായ മുത്താറുൽ ഹഖ് വയസ് 32, സംസു ജുഹാ വയസ് 32 എന്നിവരാണ് അറസ്റ്റിലായത് . സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച ഫിംഗർ പ്രിന്റുകൾ വിരലടയാള വിദഗ്ധന്റെ സഹായത്തോടെ വിശകലനം ചെയ്ത് നടത്തിയ നീണ്ട അന്വേഷണത്തിലാണ് വളരെ നാളുകൾക്കു ശേഷം പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് രേഖപ്പെടുത്താനും സാധിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി കൂടുതൽ തെളിവെടുപ്പുകൾ നടത്തി. പ്രതികൾ തിരുവല്ല, ചങ്ങനാശ്ശേരി, കാലടി എന്നീ സ്ഥലങ്ങളിലെ ബിവറേജസ് ഷോപ്പുകളിലും മോഷണം നടത്തിയതിന് നിലവിൽ കേസുകൾ ഉള്ളവരാണ്.

കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ് ബി, അംബരീഷ്, ഗ്രേഡ് എസ് ഐ ഷാനവാസ് ഖാൻ സി.പി ഒ മാരായ അനീഷ്, മെൽബിൻ എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം

Advertisement