മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ ജഢം കിട്ടി; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നു പേരെ കാണാതായി. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം.പുതുക്കുറിശ്ശി സ്വദേശി ആൻ്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയടിയിൽപ്പെട്ട് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement